
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഒന്‍പത് നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായി. സില്‍വാസ, ഈറോഡ്, ദിയു, ബിഹാര്‍ശരീഫ്, ബറേലി, ഇറ്റാനഗര്‍, മൊറാദാബാദ്, സഹാറന്‍പുര്‍, കവരത്തി എന്നീ നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്.
നേരത്തെ, 90 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. നടപ്പിലാക്കിയ പദ്ധതികളെ അടിസ്ഥാനമാക്കി മൂന്നു ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിനൊടുവിലായിരുന്നു ഇത്. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ വികസനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ 500 കോടി രൂപ അനുവദിക്കുകയും ചെയ്തു.