2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സ്മാര്‍ട്ട് ഫോണിനായി പണംനല്‍കിയ യുവാവിന് ലഭിച്ചത് ലോഹത്തകിട്

മാനന്തവാടി: മൊബൈല്‍ ഫോണില്‍ വിളിച്ച് സമ്മാനമടിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘം വീണ്ടും. 10 വര്‍ഷമായി എയര്‍ടെല്‍ സിം ഉപയോഗിച്ചതിന്റെ പ്രതിഫലമായി സാംസങ് കമ്പനിയുടെ 12,000 രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇതിനായി 3.250 രൂപ നല്‍കണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

മൊബൈല്‍ഫോണ്‍ കൊറിയറായി വീട്ടിലെത്തുമ്പോള്‍ 3,250 രൂപ നല്‍കണമെന്നാണ് ഫോണിലൂടെ അറിയിച്ചിരുന്നത്.

പണം നല്‍കി കൊറിയര്‍ സ്വീകരിച്ച് ബോക്‌സ് തുറന്നപ്പോള്‍ മൊബൈലിനുപകരം ലോഹകഷ്ണങ്ങളാണ് കമ്മന സ്വദേശിയായ യുവാവിന് ലഭിച്ചത്. കാഷ് ഓണ്‍ ഡെലിവറി ആയതിനാല്‍ യുവാവ് 3,250 രൂപ മുന്‍കൂര്‍ നല്‍കി സമ്മാനബോക്‌സ് കൈപ്പറ്റുകയായിരുന്നു.

എന്നാല്‍ ബോക്‌സ് തുറന്നുനോക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം യുവാവിന് ബോധ്യമായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.