ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സ്പുട്നിക്: ഏഴില്‍ ഒരാള്‍ക്കു വീതം പാര്‍ശ്വഫലങ്ങള്‍
TAGS
മോസ്‌കോ: കൊവിഡിനെതിരേ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിന് പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍.
വാക്‌സിന്‍ കുത്തിവച്ചവരില്‍ ശരാശരി ഏഴുപേരില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ കുത്തിവച്ച കൊവിഡ് രോഗികളില്‍ ഏകദേശം 14 ശതമാനം പേരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോയെ ഉദ്ധരിച്ച് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പേശിവലിവ് ഉള്‍പ്പെടെയുളള ബുദ്ധിമുട്ടുകളാണ് രോഗികള്‍ പ്രകടിപ്പിച്ചത്. എന്നാല്‍ പാര്‍ശ്വഫലങ്ങളില്‍ ഭയപ്പെടേണ്ടതില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. റഷ്യന്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്ത് ആദ്യമായി വികസിപ്പിച്ച വാക്‌സിനാണ് സ്പുട്‌നിക്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.