
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്ഥാനാര്‍ഥികളുടെ ആദ്യ പൊതുചടങ്ങായിരുന്നു ഇന്നലെ ഇടപ്പള്ളി മുസ്ലിം ജമാഅത്ത് ഹാളില്‍ നടന്ന സമൂഹ വിവാഹ ചടങ്ങ്. എറണാകുളം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ പി രാജീവ്, ഹൈബി ഈഡന്, ചാലക്കുടിയിലെ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് എന്നിവരാണ് ഇന്നലെ നടന്ന സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായ ബെന്നി ബഹ്നാന് എത്തുമെന്നറിയിച്ചെങ്കിലും അവസാന നമിഷമുണ്ടായ അസൗകര്യത്തെ തുടര്‍ന്ന് എത്താനായില്ല.
രാവിലെ 10 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുറച്ച് സമയം പിന്നിട്ടപ്പോള്‍ പി രാജീവ് വേദിയിലെത്തി. തൊട്ടുപിന്നാലെ ചാലക്കുടിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് എത്തിച്ചേര്‍ന്നു. കുറച്ചു സമയം പിന്നിട്ടപ്പോള്‍ ഹൈബി ഈഡനും സ്ഥലത്തെത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആശ്വസം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. വധു വരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നാണ് മൂവരും തിരിച്ചുപോയത്. കനത്ത പോളിങ്ങ് തങ്ങള്‍ക്ക് അനൂകൂലമാകുമെന്ന ആത്മവിശ്വാസം എല്ലാവരിലും പ്രതിഫലിച്ചിരുന്നു. തങ്ങളെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് ഈവര് വിവരം പങ്കുവയ്ക്കുകയും ചെയ്തു.