2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സ്ത്രീധനത്തിനെതിരെ ഒറ്റക്കെട്ടായി ഒരു ഗ്രാമത്തിലെ മുസ്‌ലിം യുവാക്കള്‍

പലമു: സ്ത്രീധനം നാടിന് ശാപമായിരിക്കെ ഝാര്‍ഖഡിലെ ഒരു ഗ്രാമത്തിലെ മുസ്‌ലിം യുവാക്കള്‍ ഒരു തീരുമാനമെടുത്തു. ഇനി സ്ത്രീധനം വാങ്ങില്ല. വാങ്ങിയവര്‍ അത് പെണ്‍കുട്ടിയുടെ കുടുംബത്തിന് തിരികെ നല്‍കും. ഇതിലൂടെ പലമു ഗ്രാമത്തിലെ യുവാക്കള്‍ തുടച്ചുനീക്കിയത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്ത്രീധനമെന്ന ശാപത്തെയാണ്. എണ്ണൂറോളം ചെറുപ്പക്കാരാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തുവന്നത്. ഇതിലൂടെ 6 കോടി രൂപയോളമാണ് ചെറുപ്പക്കാര്‍ അവരുടെ ഭാര്യവീട്ടുകാര്‍ക്ക് തിരികെ നല്‍കിയത്. തങ്ങളുടെ ആണ്‍മക്കള്‍ വാങ്ങിയ സ്ത്രീധനം തിരികെ നല്‍കാന്‍ വീട്ടുകാരും സമ്മതം മൂളി.

കഴിഞ്ഞ ഏപ്രിലില്‍ ഹാജി മുംതാജ് അലി എന്നയാളാണ് ഇത്തരമൊരു പ്രവൃത്തിയ്ക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് നൂറോളം യുവാക്കള്‍ രംഗത്തെത്തി. ഇപ്പോള്‍ പ്രദേശത്ത് നടക്കുന്ന വിവാഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീധനം വാങ്ങുകയോ നല്‍കുകയോ ചെയ്യാതെയാണ് നടക്കുന്നത്. ബാക്കി വരുന്ന കുടുംബങ്ങളും വൈകാതെ ഈ നയം പിന്തുടരുമെന്നാണ് ഇവരുടെ പ്രതീക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News