
കൊച്ചി: ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ഫിക്കി വനിത ബിസിനസ് വിഭാഗമായ എഫ്.എല്‍.ഒയുമായി ചേര്‍ന്ന് കരിയര്‍ കേന്ദ്രീകൃതമായൊരു സുരക്ഷിത ആപ്പ് മൈ സര്‍ക്കിള്‍ അവതരിപ്പിച്ചിരിക്കുന്നു. ഏത് ദുരിതാവസ്ഥയിലും പരിഭ്രാന്തിയുണ്ടാക്കുന്ന ഘട്ടത്തിലും വനിതകള്‍ക്ക് കരുത്ത് പകരുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ കുടുംബത്തിലെ ഏതെങ്കിലും അഞ്ച് അംഗങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ ആപ്പിലൂടെ എസ്.ഒ.എസ് അലെര്‍ട്ട് അയക്കാം.
മൈ സര്‍ക്കിള്‍ ആപ്പ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉള്‍പ്പടെ 13 ഭാഷകളില്‍ ഉപയോഗിക്കാം. ആപ്പിലെ എസ.്ഒ.എസ് പ്രോംപ്റ്റ് അമര്‍ത്തിയാല്‍ സന്ദേശം അയക്കാം. ഐ.ഒ.എസ് ആണെങ്കില്‍ സിരിയിലൂടെ ശബ്ദ കമ്മാന്‍ഡ് നല്കി ആക്റ്റീവേറ്റ് ചെയ്യാം. ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെയും ആക്റ്റിവേഷന്‍ സാധ്യമാണ്. ഉപയോക്താവിന്റെ ലൊക്കേഷന്‍ ഉള്‍പ്പടെ ഉടനടി എസ്ഒഎസ് അലെര്‍ട്ട് തെരഞ്ഞെടത്ത അഞ്ചു കോണ്ടാക്റ്റുകളിലേക്കും പോകും. അടിയന്തര സാഹചര്യമാണ് ഉടനടി പ്രതികരിക്കുക ആല്ലെങ്കില്‍ എത്താന്‍ നിര്‍ദേശിക്കുന്നതായിരിക്കും സന്ദേശം. പെട്ടെന്ന് കണ്ടെത്താവുന്ന തരത്തില്‍ കൃത്യമായിട്ടായിരിക്കും ലൊക്കേഷന്‍ നല്‍കുക. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ഐ.ഒ.എസില്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.