
അതീവ സുരക്ഷ ഉണ്ടായിരിക്കേണ്ട സ്ഥലങ്ങളാണു പട്ടാള ക്യാംപുകളില്‍ ആക്രമണം നടത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് നമ്മുടെ ജന്മശത്രു. അതിനുള്ള സാധ്യതകള്‍ പൂര്‍ണമായി അടയ്ക്കുകയായിരുന്നു വേണ്ടത്. ശ്രീനഗര്‍ മുസാഫറാബാദ് പാതയോടു ചേര്‍ന്നുള്ള ഉറി സൈനിക ക്യാംപിന്റെ തൊട്ടടുത്തുവരെ പൊതുജനങ്ങള്ക്കുകടന്നുവരാന് സൗകര്യമുണ്ട്. ഈ ബേസ് ക്യാംപില്‍ അതിക്രമിച്ചു കയറാന്‍ ഭീകരര്‍ക്കു കഴിഞ്ഞതു നമ്മുടെ വലിയ വീഴ്ച തന്നെയാണ്. പത്താന്‍കോട്ട് വലിയ നാശനഷ്ടങ്ങളുണ്ടാക്കാനാണു ഭീകരര്‍ ശ്രമിച്ചതെങ്കില്‍ ഉറിയില്‍ അവരുടെ ലക്ഷ്യം നമ്മുടെ സേനയുടെ ആത്മവീര്യം തകര്‍ക്കുക എന്നതായിരുന്നു.
കശ്മിരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്യുമ്പോള്‍ അതു രാജ്യത്തിന്റെ ആത്മനൊമ്പരമായി മാറുന്നു. നമ്മുടെ സൈനികരുടെ ജീവനപഹരിച്ച ആക്രമണങ്ങള്‍ക്കു ശക്തമായ തിരിച്ചടി നല്‍കണമെന്ന വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍, സാഹചര്യങ്ങള്‍ വിലയിരുത്തി വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ട ചുമതല സര്‍ക്കാരിനാണ്.
സ്വാദിഖലി പയ്യംപടി