2021 January 20 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സൂരജിന് പാട്ടുപാടി വോട്ടഭ്യര്‍ഥിച്ചു മകള്‍ ശ്രേയ

കൊല്ലം: യു.ഡി.എഫ് . സ്ഥാനാര്‍ഥി സൂരജ് രവിക്കുവേണ്ടി പാട്ടുപാടി വോട്ടഭ്യര്‍ഥിച്ച് മകള്‍ അഞ്ചു വയസുകാരി ശ്രേയ. തൃക്കടവൂര്‍ മണ്ഡലത്തിലെ നീരാവില്‍ ലക്ഷം വീട് കോളനിയിലെ സ്വീകരണ പരിപാടിയിലായിരുന്നു കുഞ്ഞു ഗായികയുടെ വോട്ടഭ്യര്‍ഥന. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ മുത്തേ പൊന്നേ എന്ന ഗാനം അച്ഛനു വേണ്ടിയുള്ള പാരഡിയാക്കിയാണ്‌ശ്രേയ പാടിയത്. മുത്തേ പൊന്നേ മറക്കല്ലേ ….. കൈപ്പത്തി ചിഹ്നം മറക്കല്ലേ …… നമ്മുടെ സൂരജിനെ മറക്കല്ലേ…. എന്നിങ്ങനെയായിരുന്നു വരികള്‍. പാട്ടിനു കിട്ടിയ കൈയടി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. ഇന്നലെ രാവിലെ കോട്ടയത്തുകടവില്‍ നിന്നും ആരംഭിച്ച സ്വീകരണ പരിപാടി രാത്രി വൈകി ചന്തകടവില്‍ സമാപിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.