മുംബൈ: ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന് വിഷാദരോഗം ഉണ്ടായിരുന്നെന്ന് ഡോക്ടര്‍മാരുടെ മൊഴി. സുശാന്തിനെ ചികിത്സിച്ചിരുന്ന രണ്ടു ഡോക്ടര്‍മാരുടെ മൊഴിയാണ് പുറത്തായിരിക്കുന്നത്. സുശാന്ത് ചികിത്സയുടെ ഭാഗമായുള്ള മരുന്ന് കഴിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നും ഇവര്‍ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
സുശാന്തിന്റെ മുന്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തി ഡോക്ടര്‍മാരോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നതായും വിവരമുണ്ട്. സുശാന്തിന്റെ മരണത്തില്‍ ആരോപണവിധേയയായ റിയയേയും അവരുടെ മാതാപിതാക്കളെയും സി.ബി.ഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാരോപിച്ച് സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ നിരന്തരം വ്യാജവാര്‍ത്തകള്‍ വരുന്നെന്നാരോപിച്ച് മുംബൈ പൊലിസിലെ എട്ടു പ്രമുഖ ഉദ്യോഗസ്ഥര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments are closed for this post.