2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുവാരസ് ഇനി ക്രിസ്റ്റ്യാനോക്കൊപ്പം

റോം: ബാഴ്‌സലോണയുടെ മുന്നേറ്റ താരമായിരുന്ന ലൂയീസ് സുവാരസ് യുവന്റസിലെത്തുമെന്ന കാര്യം ഉറപ്പായി. അവസാന സീസണോടെ താരം ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഏത് ക്ലബിലേക്കാണ് താരം പോവുന്നതെന്ന കാര്യത്തില്‍ അവ്യക്തതയായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം യുവന്റസിലേക്ക് പോകുമെന്ന അറിയിപ്പ് വന്നത്.
ബാഴ്‌സലോണയോട് കരാര്‍ റദ്ദാക്കാന്‍ വേണ്ടി സുവാരസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ റദ്ദാക്കി ഫ്രീ ട്രാന്‍സ്ഫറില്‍ ഇറ്റലിയിലേക്ക് പോകാനാണ് സുവാരസ് ശ്രമിക്കുന്നത്. 2014 മുതല്‍ ബാഴ്‌സക്ക് ഒപ്പമുള്ള താരമാണ് സുവാരസ്. അവസാന ആറു സീസണുകളില്‍ ബാഴ്‌സലോണക്കൊപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗുമുള്‍പ്പെടെ 14 കിരീടങ്ങള്‍ സുവാരസ് നേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.