2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സുവാരസിന് ഇങ്ങനെയല്ല യാത്രയയപ്പ് നല്‍കേണ്ടത്; തുറന്നടിച്ച് ലയണല്‍ മെസ്സി

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ ഉറ്റചങ്ങാതി ലൂയിസ് സുവാരസിനെ പുറത്താക്കിയ രീതിക്കെതിരേ തുറന്നടിച്ച് ഇതിഹാസ താരം ലയണല്‍ മെസ്സി. സുവാരസിന് യാത്രയയപ്പ് നല്‍കിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ക്ലബ് അധികൃതര്‍ക്കെതിരേ അര്‍ജന്റീനന്‍ താരം തുറന്നെഴുതിയത്. സുവാരസിനോടൊപ്പമുള്ള ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു മെസ്സിയുടെ കുറിപ്പ്.
മറ്റൊരു ജഴ്‌സിയില്‍ നിന്നെ കാണുന്നതും കളിക്കളത്തില്‍ നിനക്കെതിരേ കളിക്കാന്‍ പോകുന്നതും അപരിചിതമായി തോന്നുന്നു. ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ, ക്ലബിനായും വ്യക്തിപരമായും അത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം, താങ്കള്‍ക്ക് ഇങ്ങനെയായിരുന്നില്ല യാത്രയയപ്പ് നല്‍കേണ്ടിയിരുന്നത്. ഇത്തരമൊരു പുറത്താക്കല്‍ സുവാരസ് അര്‍ഹിച്ചിരുന്നില്ല, പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ലബിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല എന്നതാണ് സത്യം- മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2014ല്‍ ബാഴ്‌സയിലെത്തിയ സുവാരസ് ടീമിനൊപ്പം 13 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.