
നിരവധി തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കിഫ്ബി വഴി അനുവദിച്ച അഞ്ചു കോടി രൂപയും എ.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 80 ലക്ഷം രൂപയും ഉള്‍പ്പെടുത്തി നിര്‍മിച്ച മൂന്നുനിലകളുള്ള പുതിയ കെട്ടിട സമുച്ചയും ഫെബ്രുവരിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ജി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.എച്ച്.എസ്.എസ് വടുവന്‍ചാല്‍, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എം.എച്ച്.എസ്.എസ് ചീരാല്‍ എന്നീ സ്കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതവും അനുവദിച്ചു.