2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സുല്‍ത്താന്‍ ഖാബൂസ് ലോകസമാധാനത്തിനായി നിലകൊണ്ട മഹാന്‍: മന്ത്രി കെ.ടി ജലീല്‍

   

കൊച്ചി: ഗള്‍ഫ് മേഖലയില്‍ മാത്രമല്ല ലോകത്താകമാനം ശാന്തിയും സമാധാനവും പുലരാന്‍ അക്ഷീണം പ്രയത്‌നിച്ച മഹാനായിരുന്നു അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസെന്ന് മന്ത്രി കെ.ടി ജലീല്‍. സുല്‍ത്താന്‍ ഖാബൂസിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മപുസ്തകത്തിന്റെ പ്രകാശനവും ഇന്ത്യ- ഒമാന്‍ ബന്ധത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
ഡോ. ഗള്‍ഫാര്‍ മുഹമ്മദലി പുസ്തകം സ്വീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപാര്‍ട്ട്‌മെന്റാണ് ഓര്‍മപുസ്തകം തയാറാക്കിയത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദഗ്ധന്‍ ഡോ. അലി മുഹമ്മദ് സുല്‍ത്താന്‍, പ്രമുഖ ഒമാനി എഴുത്തുകാരന്‍ ഡോ. മുഹമ്മദ് ബിന്‍ സഈദ് ബിന്‍ ആമിര്‍ അല്‍ ഹജ്രി, ഡോ. നബ്ഹാന്‍ ബിന്‍ ഹാരിസ് അല്‍ ഹറാസി, ഡോ. അലി ബിന്‍ സയീദ് അല്‍ റിയാമി, സഈദ് ബിന്‍ മുഹമ്മദ് അല്‍ സഖ്‌ലാവി, ഡോ. മൊയ്തീന്‍കുട്ടി എ.ബി, ഡോ. അബ്ദുല്‍ മജീദ്, പി.എം ജാബിര്‍, പി.പി ശശീന്ദ്രന്‍, റഹ്മാന്‍ നെല്ലാംകണ്ടി, വി.കെ ഹംസ അബ്ബാസ്, ഗായത്രി ജയരാജ്, അനില്‍കുമാര്‍ എ.വി, എം. ഉബൈദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.