2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സുരക്ഷാസജ്ജം; പ്രശ്‌നബാധിതം 1437 ബൂത്തുകള്‍

 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് ഇന്നു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള 1,437 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷയൊരുക്കുന്നതിന് 19,736 പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 63 ഡിവൈ.എസ്.പിമാര്‍, 316 ഇന്‍സ്‌പെക്ടര്‍മാര്‍, 1,594 എസ്.ഐ, എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, സിവില്‍ പൊലിസ് ഓഫിസര്‍ റാങ്കിലുള്ള 17,763 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 889 ഹോം ഗാര്‍ഡുമാരേയും 4,574 സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ഏത് അത്യാവശ്യഘട്ടത്തിലും പൊലിസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമസമാധാനപാലന പട്രോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 60 ഓളം പിക്കറ്റ് പോസ്റ്റുകള്‍ ഉണ്ടാകും. വിവിധ സ്ഥലങ്ങളിലായി സ്‌പെഷല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് ഗ്രൂപ്പുകളെയും നിയോഗിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.