ന്യൂഡൽഹി
സുമിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് എല്ലാവഴികളും തേടുന്നതായി വിദേശകാര്യ മന്ത്രാലയം. റെഡ്ക്രോസിന്റെ സഹായം തേടിയിട്ടുണ്ട്.
ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സുരക്ഷിതമായ റൂട്ടുകൾ കണ്ടെത്തി നൽകാനാണ് റെഡ്ക്രോസിന്റെ സഹായം ഉക്രൈനിലെ ഇന്ത്യൻ എംബസി മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്.
റഷ്യയുടെ അതിർത്തി തുറന്ന് കൂടുതൽ പേരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ഇതിനുപുറമെ റഷ്യയുടെ അയൽരാജ്യങ്ങളുടെ കൂടുതൽ അതിർത്തികളിലൂടെ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയും നടക്കുന്നുണ്ട്. അതിനിടെ, ഖാർകീവിനടുത്തുള്ള പിസോയിചിനിലുള്ള 298 ഇന്ത്യൻ വിദ്യാർഥികളെ പടിഞ്ഞാറൻ മേഖലയിലേക്ക് മാറ്റി.
ഇവരെ അഞ്ചു ബസുകളിലായാണ് മാറ്റിയത്. ഇവരോട് തയാറായിനിൽക്കാൻ നേരത്തെ എംബസി ആവശ്യപ്പെട്ടിരുന്നു. സുമിയിൽ നിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഉക്രൈൻ അറിയിച്ചിരിക്കുന്നത്.
Comments are closed for this post.