2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സുനന്ദയുടെ മരണം; പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ല

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ മെഡിക്കല്‍ ബോര്‍ഡിനും മരണ കാരണം കണ്ടെത്താനായില്ല. കഴിഞ്ഞ ജൂണിലാണ് എയിംസിന്റെയും എഫ്ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ പുതിയ സംഘത്തിനും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിരിക്കും അന്വേഷണ സംഘത്തിന്റെ പുതിയ ശ്രമം.സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി എഫ്ബിഐക്ക് അയച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങളും സംഘം ശേഖരിച്ചിരുന്നു.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.