2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുകേഷന് പണം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന്റെ മധ്യസ്ഥന്‍ സുകേഷ് ചന്ദ്രശേഖറിന് പണം നല്‍കിയതായി ആരോപിച്ചാണ് ഹവാലാ ഇടപാടുകാരെ പൊലിസ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്.
സുകേഷിന് ഒരു കോടി രൂപ കൈമാറിയ നാതു സിങ്ങാണ് പിടിയിലായ ഒരാള്‍. തായ്‌ലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ പൊലിസ് ഡല്‍ഹി വിമാനത്താവളത്തിലെത്തി പിടികൂടിയത്.
ഡല്‍ഹിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്ത ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്യാനായി പൊലിസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന് എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്ത കേസില്‍ പിടിയിലായ സുകേഷ് ചന്ദ്രശേഖറിനെ മെയ് 12വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പൊലിസ് കസ്റ്റഡി തീര്‍ന്ന ഇന്നലെ സുകേഷിനെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് ജഡ്ജി പൂനം ചൗധരി ജുഡിഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച പൊലിസ് അറസ്റ്റ് ചെയ്ത ദിനകരനെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ദിനകരന്റെ കൂട്ടാളി മല്ലികാര്‍ജുനയുടെ വീട്ടിലും അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് എത്തിയിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.