2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സീറ്റു വിഭജനം: യു പി കോണ്‍ഗ്രസ്- എസ് പി സഖ്യം പ്രതിസന്ധിയില്‍; ഒത്തു തീര്‍പ്പിന് പ്രിയങ്കയും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യം പ്രതിസന്ധിയിലേക്ക്. പ്രശ്‌നം പരിഹരിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. ഇതിനായി പ്രിയങ്കയുടെ ദൂതന്‍ ലക്‌നോവിലെത്തി.

സീറ്റു പങ്കിടല്‍ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉരുത്തിരിയുന്നതിനുമുമ്പേ എസ്.പിയുടെ 191 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതില്‍ ഒമ്പതെണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്.അഖിലേഷിന്റെ പട്ടികില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളും ഉള്‍പെടുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. ലഖ്‌നോവിലെ ഹോട്ടലില്‍ തങ്ങിയാണ് പ്രിയങ്കയുടെ ദൂതന്‍ ധീരജ് സമവായശ്രമങ്ങള്‍ നടത്തുന്നത്.

എസ്.പിക്ക് 300ഉം കോണ്‍ഗ്രസിന് ബാക്കിയുള്ള 103ഉം സീറ്റ് എന്ന നിലയിലുള്ള സീറ്റ് പങ്കിടലാണ് സമാജ് വാദി നടത്തിയത്. ആര്‍.എല്‍.ഡിയെ സഖ്യത്തില്‍ പങ്കാളിയാക്കാനില്ലെന്ന് പാര്‍ട്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടിയിലെ കുടുംബ കലഹം ശമിപ്പിക്കാനുള്ള ശ്രമത്തില്‍ മുലായം നല്‍കിയ 38 പേരുടെ ലിസ്റ്റില്‍നിന്ന് എല്ലാവരെയും പട്ടികയില്‍ അഖിലേഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുലായം ആവശ്യപ്പെട്ടതുപോലെ ശിവ്പാല്‍ ജസ്വന്ത്‌നഗറില്‍ മത്സരിക്കും. അസംഖാന്‍ റാംപൂരില്‍. 52 മുസ്ലിം സ്ഥാനാര്‍ഥികളും 18 സ്ത്രീകളും അടങ്ങുന്നതാണ് പട്ടിക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.