2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

സീറ്റുകള്‍ വിറ്റു; നേതൃത്വത്തിനെതിരേ പോസ്റ്റര്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ സീറ്റുകള്‍ വിറ്റെന്ന് ആരോപിച്ച് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്തും തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സീറ്റുകള്‍ വില്‍ക്കുകയും തോല്‍വിക്കു കാരണമാവുകയും ചെയ്ത വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.
പോസ്റ്റര്‍ പോരാട്ടം ചര്‍ച്ചാവിഷയമായതോടെ കെ.പി.സി.സി ആസ്ഥാനത്തെ പോസ്റ്ററുകള്‍ ജീവനക്കാര്‍ കീറിക്കളഞ്ഞു. കോര്‍പറേഷനിലെ പരാജയം സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടും നേതാക്കള്‍ പരിഹാര ശ്രമങ്ങളൊന്നും തുടങ്ങിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.