2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.ബി.ഐ റെയ്ഡ് നടത്തി

 

പുതുച്ചേരി: സംസ്ഥാനത്തെ സുനാമി പുനരധിവാസ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ സി.ബി.ഐ റെയ്ഡ്. സുനാമി പ്രതിരോധ പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. ഓഫിസില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പലഘട്ടങ്ങളിലായി ഈ ഓഫിസില്‍ റെയ്ഡ് നടന്നിട്ടുണ്ട്. സുനാമി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് 500 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ സുതാര്യതയില്ലെന്നും വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് സി.ബി.ഐ ഇന്നലെ റെയ്ഡ് നടത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.