2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സി.ബി.എസ്.ഇ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

 

 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് വിതരണം തുടങ്ങി.
സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍നിന്ന് സ്‌കൂള്‍ ഐ.ഡികള്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌കൂളുകള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തശേഷം പ്രിന്‍സിപ്പലിന്റെ ഒപ്പ് രേഖപ്പെടുത്തി വേണം കുട്ടികള്‍ക്ക് കൈമാറാന്‍.
അഡ്മിറ്റ് കാര്‍ഡില്‍ തങ്ങള്‍ എഴുതുന്ന വിഷയങ്ങളും പരീക്ഷാ തിയതിയും കൃത്യമാണെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം.
10ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 20 വരെയും 12ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 30 വരെയുമാണ് നടക്കുന്നത്. വെബ്‌സൈറ്റ്:www.cbse.nic.in.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.