2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.പി.എമ്മുകാരന്റെ കൊല: അന്വേഷണത്തിനു പ്രത്യേകസംഘം

കണ്ണൂര്‍: പിണറായി പുത്തന്‍കണ്ടത്തിനു സമീപം പള്ളിക്കുണ്ടം ബാലവാടി റോഡില്‍ സി.പി.എം പ്രവര്‍ത്തകന്‍ ചേരിക്കലിലെ കരന്താന്‍കണ്ടി സി.വി രവീന്ദ്രന്‍ ബോംബേറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേകസംഘത്തെ രൂപീകരിച്ചു. നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എന്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സി.ഐമാരായ പ്രേംസദന്‍, രത്‌നകുമാര്‍, കൂത്തുപറമ്പ്, കതിരൂര്‍ എസ്.ഐമാര്‍ എന്നിവരും അംഗങ്ങളാണ്. സംഭവത്തില്‍ 12 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണു പൊലിസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ഫലം വന്ന 19നു വൈകുന്നേരം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയുണ്ടായ ബോംബേറില്‍ തെറിച്ചവീണ രവീന്ദ്രന്‍ വാഹനം കയറിയാണു മരിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.