
കൊല്ലം: പാടത്തു പണിയെടുത്താല്‍ വരമ്പത്തു കൂലിയെന്ന നേതാവിന്റെ വാക്കു പ്രവര്‍ത്തകര്‍ നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് നാദാപുരത്തെ യൂത്തു ലീഗു പ്രവര്‍ത്തകന്റെ കൊലപാതകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരേ അപ്പീല്‍ പോകാതെ സര്‍ക്കാര്‍ നിയമം കയ്യിലെടുക്കാന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.