ആലപ്പുഴ
സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ.
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സുധാകരൻ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനൽകി. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച ജില്ലാ കമ്മിറ്റി പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടി നേതൃത്വവുമായി ജി. സുധാകരൻ ഇടഞ്ഞു നിൽക്കുകയാണ്. എറണാകുളത്ത് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപ് തന്നെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും സുധാകരൻ കത്തുനൽകിയിരുന്നു.
പിന്നീട് പാർട്ടി നേതൃത്വം സംസ്ഥാന സമിതിയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
എന്നാൽ, തെരഞ്ഞെടുപ്പ് വീഴ്ചയിൽ സുധാകരനെതിരേ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.
Comments are closed for this post.