കൊച്ചി
സി.പി.എം നേതൃത്വത്തിൻ്റെ ഒത്താശയോടെ സംസ്ഥാനത്ത് ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി ചന്ദ്രശേഖരന്റേത്.
പരോളിലിറങ്ങിയ ടി.പി വധക്കേസ് പ്രതികൾ കുറേക്കാലമായി ജയിലിന് പുറത്ത് ക്വട്ടേഷനുകൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറ്റു നിരവധി കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട സി.പി.എമ്മുകാരായ ക്രിമിനലുകളും ജയിലിന് പുറത്ത് അഴിഞ്ഞാടുകയാണ്. മരിച്ച എസ്.എഫ്.ഐ പ്രവർത്തകന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ കണ്ണൂരിൽ വ്യാപക ആക്രമണമാണ് നടത്തിയത്. കോൺഗ്രസ് ഓഫിസുകളും വീടുകളും തകർത്തു.
ദൗർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായതിന്റെ പേരിൽ സി.പി.എം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അക്രമങ്ങൾ നടക്കുന്നത്. ക്രിമിനലുകൾ ആയുധം താഴെവയ്ക്കാനും അവരെ ജയിലിലേക്ക് മടക്കി അയയ്ക്കാനും മുഖ്യമന്ത്രി നിർദേശം നൽകണം.
കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ തടസമോ ഭയമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed for this post.