
കൊല്ലം: കെ.എസ്.യു സ്ഥാപക നേതാക്കളില്‍ ഒരാളും കേരളത്തിലെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ ഇന്നു കാണുന്ന രീതിയില്‍ വളര്‍ച്ചയിലെത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ നേതാവായിരുന്നു സി.കെ തങ്കപ്പനെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന് പറഞ്ഞു. കെ.എസ്.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.കെ തങ്കപ്പന് അനുസ്മരണസമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥിക്ക് കെ.എസ്.യു ചരിത്രം പഠിക്കാതെ പോകാന്‍ കഴിയില്ല. അത്രമാത്രം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളില്‍ വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്കിയ പ്രസ്ഥാനമാണ് കെ.എസ്.യു എന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാനവാസ് ഖാന്, ഡി.സി.സി ഭാരവാഹികളായ പി. ജര്‍മിയാസ്, സൂരജ് രവി, വിപിന ചന്ദ്രന്, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി, സെക്രട്ടറി യദു കൃഷ്ണന്, ജില്ലാ ഭാരവാഹികളായ കൗഷിഖ് എം. ദാസ്, അനൂപ് നെടുമ്പന, അതുല്‍. എസ്.പി, സന്തോഷ് പട്ടത്താനം, സിയാദ്, ആശിഖ് ബൈജു, ലിവിന് വേങ്ങൂര്‍, അജിത്ത് ലാല്‍, അര്‍ഷാദ്, സച്ചു സംസാരിച്ചു.
രാവിലെ കെ.എസ്.യു നേതൃത്വത്തില്‍ പോളയത്തോട് ശ്മശാനത്തിലെ സി.കെ. തങ്കപ്പന് സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.