2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.ഐ.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 441 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍ തസ്തികയിലാണ് ഒഴിവുകള്‍. പട്ടികജാതി, പട്ടികവിഭാഗത്തിനു മാത്രമുള്ള തെരഞ്ഞെടുപ്പാണിത്. അംഗീകൃത ബോര്‍ഡിന് കീഴില്‍ മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സ് എന്നിവ വേണം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, ഡ്രൈവിങ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
www.cisf.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ലൈസന്‍സിന്റെ പകര്‍പ്പ്, മുന്‍വശത്ത് ഒപ്പിട്ട രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മേല്‍വിലാസമെഴുതി 22 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച രണ്ട് തപാല്‍ കവറുകള്‍ സഹിതം അയക്കണം. കേരളത്തില്‍നിന്നുള്ളവര്‍ ഡി.ഐ.ജി. സി.ഐ.എസ്.എഫ് (സൗത്ത് സോണ്‍) രാജാജി ഭവന്‍, ഡി ബ്ലോക്ക്, ബസന്ത് നഗര്‍, ചെന്നൈ എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍: 19.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.