2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയിലെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ 2017ലെ സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള കോച്ചിങ് ക്ലാസുകള്‍ നവംബര്‍ 18ന് ആരംഭിക്കും. 2016 നവംബര്‍ മുതല്‍ 2017 മെയ് വരെ റെഗുലര്‍ ബാച്ചും ഓപ്ഷണല്‍ വിഷയങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസുകളുമാണ് ആരംഭിക്കുന്നത്.
പ്രവേശനത്തിനുള്ള എഴുത്ത് പരീക്ഷ ഒക്ടോബര്‍ 30ന് രാവിലെ 11നു നടത്തും. ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചിനു പരീക്ഷാഫലം പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്നു മുതല്‍ പ്രവേശനം നല്‍കും. അപേക്ഷാഫോം സെന്ററില്‍നിന്ന് ഇരുനൂറ് രൂപ ഫീസൊടുക്കി നേരിട്ടും വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം  695 003. ഫോണ്‍ : 0471  2344654. വെബ്‌സൈറ്റ് : www.c-c-e-k.org.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍: 26


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News