
റിയാദ്: വിയന്നയില്‍ ചേരുന്ന സിറിയന്‍ സമാധാന ചര്‍ച്ചക്ക് മുന്നോടിയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സഊദി ഭരണാധികാരി സല്മാന് രാജാവുമായി ചര്‍ച്ച നടത്തി. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സിറിയന്‍ പ്രശ്നത്തിലെ പ്രധാന കക്ഷികളായ റഷ്യ, ഇറാന് എന്നീ രാജ്യങ്ങളുമായി വിയന്നയില്‍ നടത്താനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് ജോണ്‍ കെറി സഊദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയത്.
സിറിയയില്‍ പോരാട്ടത്തിന് അറുതി വരുത്താന്‍ കഴിയുമെന്ന് ജോണ്‍ കെറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.