2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

സിറിയയില്‍ രണ്ടു ദിവത്തിനിടെ 700 ലേറെ വ്യോമാക്രമണങ്ങള്‍

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ വിമത മേഖലയില്‍ 48 മണിക്കൂറിനിടെ സിറിയന്‍ സേന 700 ലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല. അലെപ്പോയിലാണ് ആക്രമണം രൂക്ഷമായത്. സിറിയയിലെ അലെപ്പോ, ഹുംസ്, ദരായ എന്നീ മൂന്നു നഗരങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളാണ് ബോംബിട്ട് തകര്‍ക്കുന്നത്.
സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വന്തം പൗരന്മാരെ കൊന്നൊടുക്കുന്നതിന്റെ ദയനീയ കാഴ്ചകളാണ് ഇതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സിറിയയില്‍ വെടിനിര്‍ത്തലിനും സമാധാനം സ്ഥാപിക്കാനുമുള്ള യു.എന്‍ ശ്രമങ്ങള്‍ക്കിടെയാണ് ആക്രമണം രൂക്ഷമാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.