2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍  നാല് കുട്ടികളടക്കം ഏഴ് മരണം

 
 
ദമസ്‌കസ്: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ വിമതര്‍ക്കെതിരേ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ നാല് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. വിമത കേന്ദ്രമായ ഇദ്‌ലിബ് നഗരത്തെയും വടക്കും തെക്കുമുള്ള രണ്ട് നഗരങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് സിറിയന്‍ സിവില്‍ ഡിഫിന്‍സ് അറിയിച്ചു.
ഇദ്‌ലിബ് നഗരത്തില്‍ ആഴ്ചതോറും നടക്കുന്ന ചന്തക്ക് സമീപം ഷെല്‍ പതിച്ചാണ് ഒരു കുട്ടി മരിച്ചത്. ഇദ്‌ലിബിലെയും പരിസര പ്രദേശങ്ങളിലെയും ബോംബാക്രമണത്തില്‍ 17് പേര്‍ക്ക് പരുക്കേറ്റതായി വൈറ്റ് ഹെല്‍മെറ്റ് എന്നറിയപ്പെടുന്ന സന്നദ്ധ രക്ഷാ വിഭാഗം വക്താവ് അഹ്മദ് ശൈഖോ വ്യക്തമാക്കി.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.