2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിദാന്‍ കോച്ചായി തുടരും: പെരസ്

മാഡ്രിഡ്: സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ കോച്ചായി തുടരുമെന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ്. ചാംപ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സിദാന്റെ തന്ത്രങ്ങളാണ്. ക്ലബിനെ സംബന്ധിച്ച് അദ്ദേഹം പ്രധാനപ്പെട്ട ഒരാളാണ്. കളിക്കാരനായും സഹ പരിശീലകനായും ഇപ്പോള്‍ പരിശീലകനായും അദ്ദേഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2018 വരെയാണ് സിദാനുമായിട്ടുള്ള ക്ലബിന്റെ കരാര്‍. അതുവരെ അദ്ദേഹം തുടരുമെന്നും പെരസ് വ്യക്തമാക്കി.
നേരത്തെ ഫൈനലില്‍ അത്‌ലറ്റിക്കോയോട് പരാജയപ്പെട്ടിരുന്നെങ്കില്‍ സിദാനെ മാറ്റി പരിചയസമ്പത്തുള്ള പുതിയ പരിശീലകനെ ക്ലബ് നിയമിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സെവിയ്യ കോച്ച് ഉനെയ് എമരിയുടെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.