
ചവറ: നിരവധി യാത്രക്കാര്‍ ദിനം പ്രതി കടന്നുപോകുന്ന ശങ്കരമംഗലം ജങ്ഷന് നാട്ടുകാര്‍ക്ക് അപകടഭീഷണിയാകുന്നു. സിഗ്നല്‍ ലൈറ്റിലാത്തതാണ് ദിനം പ്രതി അപകടം കൂടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ശങ്കരമംഗലം ജങ്ഷനില്‍ ദേശീയപാതയില്‍ നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും റോഡുള്ളതിനാല്‍ ദേശീയപാത ഉള്‍പ്പെടെ നാല് വശത്ത് നിന്നും വാഹനങ്ങള്‍ അമിത വേഗതയില്‍ വരുന്നത് കാരണം കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
സ്കൂള്‍ തുറക്കുമ്പോള്‍ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സിഗ്നല്‍ ലൈറ്റില്ലാത്തതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ എതിരെ വരുന്ന വാഹനം തട്ടിയാണ് അപകടം ഉണ്ടാകുന്നത്. പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീ ക്ഷേത്രം, കാമന്‍കുളങ്ങര ദേവീ ക്ഷേത്രം, കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയം എന്നിവിടങ്ങളിലേക്ക് പോകുന്ന വിശ്വാസികള്‍ക്കും സിഗ്നല്‍ ലൈറ്റില്ലാത്തത് ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ദിവസവും ചെറുതും വലുതുമായ അപകടങ്ങളാണ് ശങ്കരമംഗലം ജങ്ഷനില്‍ ഉണ്ടാകുന്നത്. ഇവിടുത്തെ അപകടക്കെണിക്ക് ഒരു പരിഹാരം ഉണ്ടാക്കണമെന്നാവശ്യം വീണ്ടും ഉയരുകയാണ്.