2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിക: ഒളിംപിക്‌സ് നടത്തുന്നത് അപകടകരമെന്ന് ആരോഗ്യ വിദഗ്ധര്‍

റിയോ: ഒളിംപിക്‌സ് മത്സരങ്ങള്‍ നടത്തുന്നത്  സിക വൈറസ് വേഗത്തില്‍ പടരാന്‍ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. റിയോയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്താന്‍ സാധിക്കില്ല. മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയുന്നതാണ് നല്ലത്. അല്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും. ആളുകളുടെ നിരന്തരസമ്പര്‍ക്കം വൈറസിന് അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാഹചര്യമൊരുക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന സിക വൈറസ് ഭീഷണിയെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ ബ്രസീലിലേക്കെത്തുന്ന സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. 150ഓളം ആരോഗ്യ വിദഗ്ധര്‍ അപകടസാധ്യതയെ കുറിച്ചു വിശദമാക്കി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന് കത്തയച്ചിട്ടുണ്ട്. ഇതില്‍ ഒളിംപിക്‌സ് മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.എസിന്റെ രോഗപ്രതിരോധ വിഭാഗത്തിലെ ഡോ. ടോം ഫ്രൈഡന്‍ ഒളിംപിക്‌സിന് സിക വൈറസ്  ഭീഷണിയില്ലെന്നും റിയോയില്‍ തന്നെ മത്സരങ്ങള്‍ നടത്താമെന്നും പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.