
സിആപ്റ്റിന്റെ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഏഴ് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്, പുന്നപുരം, വെസ്റ്റ്ഫോര്‍ട്ട്, തിരുവനന്തപുരം 24 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍:04712474720, 2467728. വെബ്സൈറ്റ് www.captkerala.com.