
കോലാലംപൂര്‍: സിംഗപൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇവരില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.
13 ഇന്ത്യക്കാര്‍ക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായി വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. സിംഗപൂരിലുള്ള 21 ചൈനീസ് പൗരന്മാര്ക്കും സിക വൈറസ് ബാധ കണ്ടെത്തിയെന്ന് എംബസി അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
സിംഗപൂര്‍ സന്ദര്‍ശിച്ച് മടങ്ങിയ മലേഷ്യന്‍ യുവതിയിലാണ് ഇവിടെ ആദ്യമായി സിക വൈറസ് ബാധ കണ്ടെത്തിയത്. കൊതുക് പരത്തുന്ന സിക വൈറസ് ഗര്‍ഭിണികളിലാണ് ഏറ്റവും അധികം ഭീഷണിയുയര്‍ത്തുന്നത്. ജനിക്കുന്ന കുഞ്ഞിന് ജനിതക തകരാറുകളുണ്ടാവാന് ഇത് കാരണമാകുന്നു.