
ഫലിതത്തിലൂടെ മനുഷ്യമനസ്സുകളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ലേഖനമാണ് നൈന മണ്ണഞ്ചേരി എഴുതിയ ‘സാറിനും ഒരവാര്‍ഡ്’. കാര്യത്തിന്റെ ഗൗരവം ഒട്ടും കുറയാതെ തന്നെ പ്രതിഫലിച്ച ലേഖനം പഴയ ഒരു പത്രവാര്ത്തയിലേക്കാണ് കൂട്ടിക്കൊണ്ടണ്ടുപോയത്. ഒരു പ്രാദേശിക പാര്‍ട്ടിയുടെ നേതാവിനെ വിദേശരാജ്യം ആദരിക്കുന്നു എന്നതായിരുന്നു പത്രവാര്‍ത്ത. പിന്നീട് സോഷ്യല്‍മീഡിയയിലൂടെ അറിയാന്‍ കഴിഞ്ഞു പാര്ട്ടിക്കാര് തന്നെ വിദേശത്തു വച്ച് നടത്തിയതായിരുന്നു എന്ന്. എന്നും പത്രം മറിച്ചുനോക്കിയാല്‍ ഏതെങ്കിലും തരം അവാര്‍ഡുകള്‍ കാണും. അതില്‍ ഏതാണ് പ്രാധാന്യം ഉള്ളത് ഏതാണ് ആഭാസം എന്നുപോലും തിരിച്ചറിയാന്‍ പറ്റാതായിരിക്കുന്നു. പ്രശസ്തിക്കും പ്രശംസയ്ക്കും പിന്നാലെ മനുഷ്യര്‍ ഓടുന്ന കലികാലത്ത് ഈ ലേഖനം ഉള്‍കാഴ്ചയായി മാറുന്നു.