
തീവ്രവാദത്തിനെതിരെ മാത്രമല്ല അവരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി വേണം
ന്യൂഡല്‍ഹി: ഇസ്ലാമാബാദില് നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഭീകരതയെ അപലപിച്ച് സംസാരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു.
നമ്മുടെ എല്ലാ പ്രധാനമന്ത്രിമാരും പാകിസ്താനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിനായി പരിശ്രമിച്ചു. എന്നാല്‍ നമ്മുടെ അയല്‍രാജ്യം മാത്രം അതു കണ്ടില്ല. അവരതു മനസിലാക്കിയില്ല. തീവ്രവാദത്തിനെതിരെ മാത്രമല്ല അവരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി വേണം. മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് പാകിസ്താന്. അവരാണ് കശ്മീരിലെ മനുഷ്യാവകാശത്തെ പറ്റി സംസാരിക്കുന്നത്- രാജ്നാഥ് പറഞ്ഞു.
തീവ്രവാദമാണ് മനുഷ്യാവകാശങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്നും ഭീകരവാദികളെ പരസ്പരം കൈമാറണമെന്നും സാര്‍ക്ക് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടതായി രാജ്നാഥ് സിങ് രാജ്യസഭയെ അറിയിച്ചു.
Comments are closed for this post.