
ആലുവ : പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ആലുവയില്‍ സായാഹ്ന ധര്‍ണ നടത്തി. എന്‍.ഡി.എ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം പതിനൊന്ന് തവണകളായി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിലനിര്‍ണയ അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന് ശേഷം കോര്‍പ്പറേറ്റ് കമ്പനികളുടെ താല്പര്യ പ്രകാരം തുടര്‍ച്ചയായി വിലവര്‍ധിപ്പിക്കുകയാണ്.
ഇത് ജനജീവിതത്തെ സാരമായി ബാധിക്കുകയും, വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യുന്നു. ധര്‍ണ്ണ എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗണ്‍സിലംഗം സി.ജി. വേണു അധ്യക്ഷത വഹിച്ചു. പി നവകുമാരന്‍, കെ.കെ സുബ്രഹ്മണ്യന്, കെ.ജെ ഡൊമനിക്, മാത്യു ജോര്‍ജ്ജ്, പി.വി നാരായണന്, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, പി.എ അബ്ദുള്‍ കരീം, പി.എം ഫിറോസ്, പി.ജെ സെബാസ്റ്റ്യന്‍, എം.ഒ ബാബു, പി.കെ സുരേഷ്, എം.ഇ. പരീത്, റ്റി.ബി മരയ്ക്കാര്‍, എ.എസ് ബാബു, പി.വി പ്രേമാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.