2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാമ്പത്തിക പ്രതിസന്ധിയിലും വീണ്ടും ഹെലികോപ്റ്റര്‍  വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍

 
 
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയില്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ ടെന്‍ഡര്‍ വിളിച്ച് സര്‍ക്കാര്‍. കേരള പൊലിസിനു വേണ്ടി ഒന്‍പതു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററിനാണ് പുതിയ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 
കൊവിഡ് ഒന്നാം തരംഗത്തില്‍ 2020 ഏപ്രിലിലാണ് ഡല്‍ഹി പവന്‍ഹംസ് കമ്പനിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ആദ്യം വാടകയ്‌ക്കെടുത്തത്. പൈലറ്റ് ഉള്‍പ്പടെ മൂന്ന് ജീവനക്കാരുള്ള, 11 സീറ്റുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററായിരുന്നു ഇത്. ഹെലികോപ്റ്ററിന്റെ മാസവാടക ഇനത്തില്‍ മാത്രം 21.64 കോടി രൂപയും പാര്‍ക്കിങ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും ചെലവായെന്ന് കാണിക്കുന്ന വിവരാവകാശ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 
എന്നാല്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപറേഷന് ഉപയോഗിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലിസിന് കൃത്യമായ ഉത്തരമില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ആകെ ചെലവായത് 22,21,51,000 രൂപയാണ്.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.