
ഹരിപ്പാട്: സാധാരണ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി നാട്ടിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നതോടൊപ്പം അശരണരുട കണ്ണീരൊപ്പാന്‍ ശ്രമിക്കുകയാണ് മുന്‍ പഞ്ചായത്തംഗമായ സജീഷ് പാലത്തുംപാടന്റെ നേതൃത്വത്തിലുള്ള നെടുന്തറ യുവജന സമിതി. 8-ാമത് ജനകീയ അന്‍പൊലിയാണ് ഇന്ന് നടക്കുന്നത്.
ശ്രീ അരനാഴിക മഹാകാളി ദേവിക്കും, ശ്രീ കൊല്ലത്തു വിള ഭദ്രാഭഗവതിക്കുമാണ് അന്‍പൊലി നല്‍കുന്നത്. ആഘോഷങ്ങളില്‍ ഒതുങ്ങാതെ കര്‍മ്മ പരിപാടിക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തന ശൈലി ശരിയായ വിശ്വാസത്തിന്റെ അടിത്തറയില്‍ അന്‍പൊലി നല്കുമ്പോള് തന്നെ അര്‍ഹരായ നിരവധി രോഗികള്‍ക്ക് ചികിത്സാ ധനസഹായവും നല്കി വരുന്നു. ഈ വര്‍ഷം നിര്‍ധന കുടുംബാംഗമായ യുവതിയുടെ വിവാഹം നടത്തി ക്കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
പിലാപ്പുഴ കാഞ്ഞിളത്ത് ലക്ഷ്മണന് ശ്യാമള ദമ്പതികളുടെ മകളായ ലക്ഷ്മിയാണ് വധു. ആറാട്ടുപുഴ സ്വദേശി ലിജേഷ് 12നും 12.30നും ഇടയ്ക്ക് ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തും. 10.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും.
കെ. സോമന്, ഫാദര്‍ അലക്സാണ്ടര്‍ വട്ടക്കാട്ട്, വി.പി ഹംസ മൗലവി, എം. സജീവ്, കുഞ്ഞുമോള്‍ കന്നിലേത്ത്, കിഷോര്‍ കുമാര്‍, മധു നമ്പുതറയില്, മിനീഷ് ചാക്കാട്ട്, രാജീവ് ശര്‍മ്മ, സജീഷ് പാലത്തുംപാടന്‍ സംസാരിക്കും. പള്ളിപ്പാട് കേശവദേവ്, കലാമണ്ഡലം ബാലകൃഷ്ണന്, ഡോ. പ്രജിത്ത് കുമാര്‍, ആതിര എം. നായര്‍, മേഘനാഥ് എന്നിവരെ സമ്മേളനത്തില്‍ വച്ച് ആദരിക്കും.
Comments are closed for this post.