
പാരിസ്: ഫ്രഞ്ച് ഓപണിലെ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. കസാത്കിന-പാനോവ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 7-6, 6-2. മറ്റൊരു മത്സരത്തില്‍ വില്യംസ് സഹോദരിമാരും രണ്ടാം റൗണ്ടില്‍ കടന്നു. ഒസ്താപെന്കോ-പുതിന്സെവ സഖ്യത്തെയാണ് വീനസ്-സെറീന സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 6-2.
പുരുഷ വിഭാഗത്തില്‍ രോഹന് ബൊപ്പണ്ണ-ഫ്ളോറിന് മെര്‍ഗി സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു. റോബര്‍ട്ട്-സിദോറെന്കോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 6-2.