മലപ്പുറം
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സി.ഐ.സി പ്രസിഡന്റായി തെരഞ്ഞെടുത്തു. സിൻഡിക്കേറ്റ് യോഗം സി.ഐ.സി മുൻ പ്രസിഡന്റായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിക്കുകയും തങ്ങൾക്കുവേണ്ടി പ്രാർഥന നടത്തുകയും ചെയ്തു.
ഭൗതിക വിദ്യക്ക് ഊന്നൽ നൽകുന്ന വാഫി ആർട്‌സ് ഇസ് ലാമിക് കോളജുകളും പ്രത്യേക വാഫി സിലബസും യു.ജി.സി അംഗീകരിക്കുന്ന ഡിഗ്രിയും സമന്വയിച്ച് പൂർണ്ണമായും പള്ളികൾ കേന്ദ്രമായി പ്രവർത്തിക്കുന്ന വാഫി ദർസുകളും ഉയർന്ന ഗുണനിലവാരമുള്ള വിദ്യയും സർവാംഗീകൃത ബഹുസ്വര മൂല്യശിക്ഷണവും നൽകുന്ന ഇന്റർനാഷണൽ വാഫി സ്‌കൂളുകളും യോഗ്യതാ പ്രായ ഭേദമന്യേ വനിതകളെ ഉദ്ദേശിച്ചുള്ള ഇസ് ലാമിക് ലൈഫ് ഡിപ്ലോമയും സി.ഐ.സിക്കു കീഴിൽ ഈ വർഷം ആരംഭിക്കും.
ആർട്‌സ് കോളജുകളിൽ എസ്.എസ്.എൽ. സി തുടർ പഠന യോഗ്യതയുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും (ആൺ, പെൺ വെവ്വേറെ) അഡ്മിഷൻ നൽകും. ഡേറസിഡൻഷ്യൽ രീതികൾ അനുവദിക്കും. പ്രിപ്പറേറ്ററി രണ്ടു വർഷം കൂടെ ഡിഗ്രി മൂന്ന് വർഷം/ഡിഗ്രി ഹോണേഴ്‌സ് നാലു വർഷം എന്നതാണ് വാഫി ദർസ്, വാഫി ആർട്‌സ് കോളജ് കോഴ്‌സ് ഘടന. വാഫി പിജി പ്രവേശനത്തിനു സൗകര്യമുണ്ടാകും. പള്ളികളുടെ സ്ഥല സൗകര്യത്തിനനുസരിച്ച് വാഫി ദർസ് അഡ്മിഷൻ ക്രമീകരിക്കാം.
സി.ഐ.സി അസിസ്റ്റന്റ് റെക്ടർ റഹ്മാൻ ഫൈസി കാവനൂർ അധ്യക്ഷനായി. സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ചർച്ചയ്ക്ക് നേതൃത്വം നൽകി. അലി ഫൈസി തൂത, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, ഹബീബുല്ല ഫൈസി പള്ളിപ്പുറം, ഹസൻ വാഫി മണ്ണാർക്കാട്, ഡോ. അലി ഹുസൈൻ വാഫി, ഡോ. അബ്ദുൽ ബർ വാഫി, സി.ഐ.സി സിൻഡിക്കേറ്റ് മെമ്പർമാർ സംബന്ധിച്ചു.
Comments are closed for this post.