2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാങ്കേതിക തകരാര്‍: ഒമാന്‍ എയര്‍ അബുദാബിയില്‍ ഇറക്കി

റിയാദ്:അമ്മാനില്‍ നിന്നും യാത്ര തിരിച്ച ഒമാന്‍ എയര്‍ വിമാനം സാങ്കേതിക തുടര്‍ന്ന് അബുദാബിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഒമാന്‍ എയര്‍ വിമാനത്തിന്റെ ബോയിങ് 737 wy 414 വിമാനമാണ് അമ്മാനില്‍ നിന്നും പറന്നുയര്‍ന്നു ഏതാനും മണിക്കൂറുകള്‍ക്കു ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടുത്ത വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് പൈലറ്റ് അനുമതി തേടുകയായിരുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത് ഒമാന്‍ എയര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വിമാന അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.