
ആറ്റിങ്ങല്‍: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി താലൂക്ക് തലത്തില്‍ പരിസ്ഥിതി സാക്ഷരതാ ബോധവത്ക്കരണ ക്ലാസ് നടത്തി സാക്ഷരതാ ദിനം ആചരിച്ചു. ചിറയിന്‍കീഴ് താലൂക്ക്തല ക്ലാസ് ആറ്റിങ്ങല്‍ ലൈബ്രറി ഹാളില്‍ അഡ്വ.ബി.സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് എം. പ്രദീപ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.പ്രദീപ്, നോഡല്‍ പ്രേരക് മിനിരേഖ ജി.ആര് എന്നിവര്‍ സംസാരിച്ചു.