2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാക്കിര്‍ നായിക്കും പള്ളി പൂട്ടിക്കലും പിന്നെ ചിന്താജെറോമിന്റെ പെരുന്നാള്‍ ആശംസയും

മുഹമ്മദ് റിയാസ്.യു വെളിമുക്ക്‌

ധാക്കയിലെ ഭീകരാക്രമണത്തിലെ പ്രതികള്‍ സാക്കിര്‍ നായിക്കിന്റെ വീഡിയോ അവരുടെ വാളില്‍ പോസ്റ്റ് ചെയ്തതാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കാനും അന്വേഷണത്തിനു ഉത്തരവിടാനും കാരണം.അദ്ദേഹത്തിന്റെ ആശയത്തോടും ആദര്‍ശത്തോടും തികഞ്ഞ വിയോജിപ്പു തന്നെയാണുള്ളത്.  എന്നാല്‍, ഇതുവരെ  അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിക്കുകയെന്നതിലപ്പുറം അതു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആരോപണം തെളിയിക്കാത്ത കാലത്തോളം അദ്ദേഹത്തെ ഒരു മുസ്‌ലിമെന്ന നിലക്ക് പിന്തുണയ്ക്കാവുന്നതാണ്, കാരണം സാക്കിര്‍ നായികിന്റെ വഹാബിസമല്ല ചോദ്യം ചെയ്യപ്പെടുന്നത്.

കേരളത്തില്‍ ചിലര്‍ അല്ലാഹുവിന്റെ ഭവനങ്ങള്‍ പൂട്ടാന്‍ നടക്കുകയാണ്. പള്ളി കമ്മിറ്റിയെന്നു പറഞ്ഞാല്‍ ‘പള്ളി പരിപാലന കമ്മിറ്റി’യാണ്. അവര്‍ നടത്തിപ്പുകാര്‍ മാത്രമാണ്. വഖ്ഫ് ചെയ്തു  കഴിഞ്ഞാല്‍ അത് അല്ലാഹുവിനുള്ളതാണ്. ഏതുസംഘടനകള്‍ നടത്തിപ്പുകാരായാലും ശരി. അതിന്റെ പേരില്‍ ചില മുസ്‌ലിം നാമധാരികള്‍ മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കുന്നതും ജുമുഅ മുടക്കുന്നതും അങ്ങേയറ്റം മോശമായ പ്രവൃത്തിയാണ്. മരണമുണ്ടെന്നും നാളെ തന്റെ ഭവനം പൂട്ടിയതിനു ലോകരക്ഷിതാവിനോടു മറുപടി പറയേണ്ടി വരുമെന്നും ഓര്‍ക്കുക.
           


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.