
മുംബൈ: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മുബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
നായികിനും നായിക്കിന്റെ സംഘടനയ്ക്കുമെതിരായ അന്വേഷണത്തില്‍ ഇവര്‍ സഹരിക്കുന്നില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയെ തുടര്‍ന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും സഊദി അറേബ്യയില്‍ ഒളിവിലുള്ള സാക്കിര്‍ നായിക്ക് ചോദ്യം ചെയ്യലിനായി അന്വേഷണ സമിതിക്കു മുന്‍പാകെ ഹാജരായിരുന്നില്ല.ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷ(ഐ.ആര്.എഫ്)ന്റെ നിരോധനവുമായി ബന്ധപ്പെട്ട ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുമ്പോള്‍ താന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും നായിക്ക് പ്രതികരിച്ചു. ഭീകരര്‍ക്കു പ്രചോദനമാകുന്ന തരത്തില്‍ മതപ്രഭാഷണം നടത്തിയതിന് സാക്കിര്‍ നായിക്കിനെതിരേ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.