2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സലഫി ചിന്താധാര തീവ്രവാദ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നു: ഹമീദലി തങ്ങള്‍

കോഴിക്കോട്: സലഫി ചിന്താധാര തീവ്രവാദ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ഓമശ്ശേരി കാതിയോട്ട് നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്‍കോണ്‍ ലീഡേഴ്‌സ് ട്രെയിനിങ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സംഘടനകള്‍ക്ക് മുന്നില്‍ ആശയാദര്‍ശങ്ങളില്‍ ഉറച്ചുനിന്ന് രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് സമസ്തയും പോഷക സംഘടനകളുമാണെന്നും തങ്ങള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
വിവിധ സെഷനുകളില്‍ ഹൈദരലി വാഫി, റഹീം മാസ്റ്റര്‍ ചുഴലി, കെ.എന്‍.എസ് മൗലവി, ശഫീഖ് പന്നൂര്‍, ആസിഫ് ദാരിമി പുളിക്കല്‍ സംസാരിച്ചു. നാസര്‍ ഫൈസി കൂടത്തായി, കുഞ്ഞാലന്‍കുട്ടി ഫൈസി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ്, ആര്‍.വി.എ സലാം, സമദ് പെരുമുഖം (റിയാദ് ), യു.കെ ഇബ്‌റാഹിം (ദമാം), സിദ്ദീഖ് ഹസനി (അബൂദബി), സിദ്ദീഖ് നിസാമി (ഖത്തര്‍), അബ്ദുല്‍ നാസര്‍ (കുവൈത്ത് ), പി.ടി മുഹമ്മദ്, ഫൈസല്‍ ഫൈസി മടവൂര്‍, അസീസ് പുള്ളാവൂര്‍, നൗഷാദ് മാസ്റ്റര്‍, കെ.സി മുഹമ്മദ് ഫൈസി, യൂസുഫ് ഫൈസി, അലി അക്ബര്‍ മുക്കം, റാഷിദ് ദാരിമി, മിഥ്‌ലാജ് താമരശ്ശേരി, റിയാസ് മാസ്റ്റര്‍, ജലീല്‍ ദാരിമി, ജാബിര്‍ കൈതപ്പൊയില്‍ സംസാരിച്ചു. എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കുകയും യു. അഹമ്മദ്കുട്ടി ഹാജി പതാക ഉയര്‍ത്തുകയും ചെയ്തു. നൂറുദ്ദീന്‍ ഫൈസി സ്വാഗതവും ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.