
തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ 75 പി.ജി സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം നല്കി.
കഴിഞ്ഞ വര്‍ഷം 72 സീറ്റുകളായിരുന്നു അനുവദിച്ചിരുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ എന്നീ മെഡിക്കല്‍ കോളജുകള്‍ക്കാണ് പി.ജി. സീറ്റുകള്‍ അനുവദിച്ചത്.അനസ്തീഷ്യോളജിയില്‍ 27 സീറ്റും, ജനറല്‍ മെഡിസിനില്‍ 17 സീറ്റും,ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയില്‍ 7 സീറ്റും,സൈക്യാര്ട്രിയില് 1 സീറ്റും, റേഡിയോ ഡയഗ്നോസിസില്‍ 1 സീറ്റും, ഒഫ്താമോളജിയില് 5 സീറ്റും, ഓര്‍ത്തോപീഡിക് 5 സീറ്റും,പള്‍മണറി മെഡിസിനില്‍ 1 സീറ്റും, സര്‍ജറിയില്‍ 9 സീറ്റും, പീഡിയാട്രിക്സില്‍ 2 സീറ്റുമാണ് അനുവദിച്ചത്.