മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും യോജിക്കാനാവില്ലെന്നും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയുടെ കാര്യകാരണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം പൂര്‍ണമായും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി കൊണ്ടുവന്നതായിരുന്നു. ആ പദ്ധതിയില്‍ 80:20 അനുപാതം കൊണ്ടുവന്നതുതന്നെ തെറ്റായിരുന്നു.
ആ തെറ്റ് വരുത്തിയത് സര്‍ക്കാരാണ്. ഈ തീരുമാനത്തിന്റെ ഫലമായി അത് കോടതി ദുര്‍ബലപ്പെടുത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിന്റെ അനന്തര ഫലം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഒരു സ്‌കോളര്‍ഷിപ്പ് നാട്ടില്‍ ഇല്ല എന്നതാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന ഒരു പദ്ധതി തന്നെ വേണ്ടെന്നുവച്ച് 80:20 അനുപാതത്തെ വീണ്ടും വിഭജിച്ച് ആ വിഭാഗത്തെ അവതാളത്തിലാക്കുന്ന നടപടിയാണിത്.
Comments are closed for this post.